വാരാണസിയില്‍ മോദിക്കെതിരെ പ്രിയങ്കയോ? സസ്പെന്‍സ് അവസാനിപ്പിക്കാത കോണ്‍ഗ്രസ്

ലക്നൗ : വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നുവെന്ന കാര്യത്തില്‍ സസ്പെന്‍സ് അവസാനിപ്പിക്കാത കോണ്‍ഗ്രസ്. വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക എത്തുമെന്നും അവര്‍ അതിന് സന്നദ്ധത അറിയിച്ചുവെന്നും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച്‌ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടുമില്ല.

യുപിയില്‍ മത്സരിക്കുന്ന ഒന്‍പത് പേരുടെ പുതിയ പട്ടിക കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ഇതില്‍ വാരാണസിയിലെ സ്ഥാനാര്‍ഥിയുടെ പേരില്ല. വാരാണാസിക്ക് പുറമെ ലക്നൗ മണ്ഡലത്തില്‍ നിന്നുമുള്ള സ്ഥാനാര്‍ഥിയെയും കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിക്കായി മുതിര്‍ന്ന നേതാവ് രാജ്നാഥ് സിംഗാണ് ലക്നൗവില്‍ മത്സരിക്കാനിറങ്ങുന്നത്. ആ സാഹചര്യത്തില്‍ കരുത്തുറ്റ ഒരു എതിരാളിയെ തന്നെയാകും കോണ്‍ഗ്രസ് ഇറക്കുക എന്നാണ് കരുതപ്പെടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*


3 × 2 =