ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന അഖ്ലാക്കിന്റെ കുടുംബത്തിന് വോട്ടില്ല,​ യോഗി വോട്ട് ചോദിക്കുന്നത് ഇതേ സംഭവം പറഞ്ഞ്

ലഖ്ന‌ൗ: ബീഫ് കൈവശം വച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധ്യവയസ്‌കന്‍ മുഹമ്മദ് അഖ്‌ലാഖിന്റെ ബന്ധുക്കളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായി. ഗൗതം ബുദ്ധ് നഗറിലെ വോട്ടര്‍ ലിസ്റ്റില്‍ നിന്നാണ് ഇയാളുടെ എല്ലാ കരുടുംബാംഗങ്ങളുടെയും പേര് പുറത്തായിരിക്കുന്നത്.

അഖ്‌ലാഖിന്റെ കുടുംബം മാസങ്ങളായി ബിസാര ഗ്രാമത്തിലല്ല താമസിക്കുന്നതെന്നും അതിനാലാണ് കുടുംബാംഗങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കിയത് എന്നുമാണ് ഗൗതം ബുദ്ധ് നഗറിലെ ബ്ലോക്ക് ലെവല്‍ ഓഫീസര്‍ പറയുന്നത്.

2015ലാണ് ദാദ്രിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ടത്. വീടിനുള്ളില്‍ ബീഫ് സൂക്ഷിച്ചു എന്നായിരുന്നു ആള്‍ക്കൂട്ടം അഖ്‌ലാഖിന് മേല്‍ ചുമത്തിയ കുറ്റം. വീട്ടില്‍ നിന്നും വിളിച്ചിറക്കി ഇരുന്നൂറോളം വരുന്ന ആക്രമികളാണ് അമ്ബത്തൊന്നുകാരനായ ഇയാളെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുള്ള നിരവധി പേര്‍ അറസ്റ്റിലായിരുന്നു.

അതേസമയം, ഈ സംഭവത്തില്‍ ഉള്‍പ്പെട്ടവരില്‍ പലരും ഇപ്പോള്‍ ഗൗതം ബുദ്ധ്‌ നഗറിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സജീവ സാന്നിദ്ധ്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഭവം മറന്നു പോകരുതെന്ന് ആവര്‍ത്തിച്ചാണ് ഇതേ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ മഹേഷ് ശര്‍മ്മയ്ക്ക് വേണ്ടി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*


12 + 10 =