എല്‍ഡിഎഫിന്റെ കിസാന്‍ മാര്‍ച്ചിന് നാളെ തുടക്കം; അശോക് ധാവ്ലെയും പി സായ്നാഥുമെത്തും, ലക്ഷ്യം കര്‍ഷക വികാരമുണര്‍ത്തല്‍

വയനാട്: രാഹുല്‍ ​ഗാന്ധിയെ പ്രതിരോധിക്കാന്‍ കിസാന്‍ മാര്‍ച്ചുമായി എല്‍ഡിഎഫ് രം​ഗത്ത്. നാളെ പുല്‍പ്പള്ളിയില്‍ ആരംഭിക്കുന്ന മാര്‍ച്ചില്‍ മഹാരാഷ്ട്രയിലെ കര്‍ഷക സമരങ്ങളുടെ നേതാവ് അശോക് ധാവ്ലെ, മാധ്യമപ്രവര്‍ത്തകന്‍ പി സായ്നാഥ് , വിജൂ കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

രാജ്യം ഭരിച്ച ബിജെപി-കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ തെറ്റായ കര്‍ഷിക നയങ്ങള്‍ മൂലം കര്‍ഷകര്‍ നേരിട്ട പ്രതിസന്ധികള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരികയാണ് കിസാന്‍ മാര്‍ച്ചിന്റെ ലക്ഷ്യം.

ദേശീയശ്രദ്ധയിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന വയനാട്ടില്‍ കര്‍ഷക വികാരം ഉണര്‍ത്തി രാഹുല്‍ ​ഗാന്ധിയുടെ ജനപ്രീതി കുറയ്ക്കുകയല്ലാതെ മറ്റ് മാര്‍​ഗമില്ലെന്നാണ് എല്‍ഡിഎഫ് പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*


3 × 1 =