അസമില്‍ ബീഫ് വില്‍പന നടത്തി എന്നാരോപിച്ച്‌ മുസ്ലിം കച്ചവടക്കാരനെ ക്രൂരമായി മര്‍ദിച്ചു

ന്യൂദല്‍ഹി: അസമില്‍ ബീഫ് വില്‍പന നടത്തി എന്നാരോപിച്ച്‌ മുസ്ലിം കച്ചവടക്കാരനെ ക്രൂരമായി മര്‍ദിച്ചു.അസമിലെ ബിസ്വനാഥ് ജില്ലയിലെ ഷൗക്കത്ത് അലി എന്ന കച്ചവടക്കാരനു നേരെ ആള്‍ക്കൂട്ട ആക്രമണം.

ഷൗക്കത്തിനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ആക്രമികള്‍ സാമൂഹ്യമാധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു. ‘നിങ്ങള്‍ക്ക് ബീഫ് വില്‍ക്കാനുള്ള ലൈസന്‍സുണ്ടോ. നിങ്ങള്‍ ബംഗ്ലാദേശിയാണോ. നിങ്ങളുടെ പേര് പൗരത്വ പട്ടികയിലുണ്ടോയെന്നും ഷൗക്കത്തിനോട് കൂടി നിന്ന ജനക്കൂട്ടം ചോദിക്കുന്നതായി വീഡിയോയില്‍ വ്യക്തമാകുന്നു.

ഷൗക്കത്തിനെ ബലമായി പന്നിയിറച്ചി തിന്നാന്‍ നിര്‍ബന്ധിക്കുന്നതായും വീഡിയോയില്‍ കാണാം.

https://twitter.com/i/status/1115190778006056960

Be the first to comment

Leave a Reply

Your email address will not be published.


*


five × one =