തുടര്‍ച്ചയായി രണ്ടാം സാമ്പത്തിക വര്‍ഷവും 1 കോടി യാത്രക്കാരുമായി കൊച്ചി വിമാനത്താവളം

നെടുമ്പാശേരി (കൊച്ചി): തുടര്‍ച്ചയായി രണ്ടാം സാമ്ബത്തിക വര്‍ഷവും ഒരു കോടി യാത്രക്കാര്‍ എന്ന നേട്ടവുമായി കൊച്ചി രാജ്യാന്തര വിമാനത്താവളം. പ്രളയത്തേത്തുടര്‍ന്ന് 15 ദിവസത്തോളം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടി വന്നെങ്കിലും യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനയുമുണ്ട്.

കഴിഞ്ഞ സാമ്ബത്തികവര്‍ഷം കൊച്ചി വിമാനത്താവളം വഴി പറന്നത് 1,020,1089 യാത്രക്കാര്‍ ആണ്. മുന്‍വര്‍ഷം ഇത് 1,011,9064 ആയിരുന്നു. ഇക്കഴിഞ്ഞ സാമ്ബത്തികവര്‍ഷം സംസ്ഥാനത്തെ 4 വിമാനത്താവളങ്ങളിലെയും യാത്രക്കാരുടെ എണ്ണം 1.65 കോടിയാണ്. ഇതില്‍ 1.02 കോടിയും കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തവരാണ്. അതായത് സംസ്ഥാനത്തെ വിമാനയാത്രക്കാരുടെ 61.8 ശതമാനം.

നെടുമ്ബാശേരി വഴിയുളള പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം 27948 ആണ്. ആകെ യാത്രക്കാരില്‍ 52.68 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരും 49.32 ലക്ഷം പേര്‍ രാജ്യാന്തരയാത്രക്കാരുമായിരുന്നു. മൊത്തം ഇറങ്ങിയതും പറന്നുയര്‍ന്നതുമായ വിമാനങ്ങളുടെ എണ്ണം 71871 ആണ്. മുന്‍ വര്‍ഷം ഇത് 69665 ആയിരുന്നു. 1999 ജൂണ്‍ 10നാണ് കൊച്ചിയില്‍ ആദ്യ വിമാനമിറങ്ങിയത്.

ആ സാമ്ബത്തികവര്‍ഷം 4.95 ലക്ഷം യാത്രക്കാരാണുണ്ടായിരുന്നത്. തൊട്ടടുത്ത വര്‍ഷം യാത്രക്കാരുടെ എണ്ണം 7.72 ലക്ഷമായി. 2002-03ല്‍ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. 8 വര്‍ഷം കൊണ്ടാണ് ആകെ യാത്ര ചെയ്തവരുടെ എണ്ണം ഒരു കോടി കവിഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*


seventeen − seventeen =