സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരള ടീം;

എഴുപത്തിരണ്ടാമത് സന്തോഷ് ട്രോഫി കിരീടം കേരള ടീം സ്വന്തമാക്കി; ലക്ഷക്കണക്കിന് ഫുട്ബോള്‍ ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ സന്തോഷ് ട്രോഫി നേടി കേരള ടീം . .

ബംഗാളിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കിരീടം നേട്ടം സ്വന്തമാക്കിയത്. shoottout score – 4-2

എക്‌സ്ട്രാ ടൈമില്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടിയിരുന്നു .ആദ്യ പകുതിയില്‍ കേരളവും ബംഗാളും ഓരോ ഗോള്‍ വീതം നേടി. 68ാം മിനിട്ടില്‍ ജിതിന്‍ മുര്‍മുവാണ് ബംഗാളിന് വേണ്ടി ഗോള്‍ നേടിയത്. കേരളത്തിന് വേണ്ടി 19ആം മിനിട്ടില്‍ എം.എസ്.ജിതിനാണ് ഗോള്‍ സ്വന്തമാക്കിയത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം.

 

19 -ാം മിനിട്ടില്‍ ജിതിന്റെ ഗോളിലൂടെ കേരളമാണ് ആദ്യ മുന്നിലെത്തിയത്. എന്നാല്‍ 68-ാം മിനിട്ടില്‍ ജിതേന്‍ മുര്‍മുവിന്റെ ഗോളിലൂടെ ബംഗാള്‍ സമനില കണ്ടെത്തി. തുടര്‍ന്നാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്.

ബംഗാളിന്റെ മുന്നേറ്റത്തോടെയായിരുന്നു ഫൈനലിന്റെ ആരംഭം. കളിയില്‍ ഏറിയ പങ്കും ബംഗാളിന്റെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ കളിയുടെ ഗതിക്ക് വിപരീതമായി കേരളമാണ് ആദ്യം ഗോള്‍ നേടിയത്. ബംഗാളിന്റെ പിഴവില്‍ നിന്നായിരുന്നു കേരളത്തിന്റെ ഗോള്‍ പിറന്നത്. കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു കേരളത്തിന്റെ ഗോള്‍. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി മുന്നേറിയ ജിതിന്‍ എംഎസ് ബംഗാള്‍ ഗോളിയെയും മറികടന്ന് പന്ത് വലയിലെത്തിച്ചു.

പിന്നീട് കേരളം തുടര്‍ച്ചയായി സുവര്‍ണാവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഗോളെന്നുറച്ച അരഡസന്‍ അവസരങ്ങള്‍ കേരളം പാഴാക്കി.

രണ്ടാം പകുതിയിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേരളം വിജയിച്ചു. പക്ഷെ കിട്ടിയ ഏക അവസരം ലക്ഷ്യത്തിലെത്തിച്ച്‌ ബംഗാള്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു, 68-ാം മിനിട്ടില്‍ കേരളത്തിന്റെ പ്രതിരോധത്തിന് സംഭവിച്ച വീഴ്ചയില്‍ നിന്നായിരുന്നു ബംഗാളിന്റെ ഗോള്‍.

Be the first to comment

Leave a Reply

Your email address will not be published.


*


one × five =