റിലീസിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ മമ്മൂട്ടിയുടെ പരോളിന്റെ റിലീസ് വീണ്ടും മാറ്റി; ഏപ്രില്‍ ആറിനു റിലീസ്; സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നു സൂചന

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വിഷു ചിത്രം പരോളിന്റെ റിലീസ് വീണ്ടും മാറ്റി. സിനിമ റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലാണ് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത പുറത്തുവന്നത്. നേരത്തെ നല്‍കിയ വിവരമനുസരിച്ച്‌ ഏപ്രില്‍ 5ന് അയിരുന്നു സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തേണ്ടിയിരുന്നത്. എന്നാല്‍ അവസാന നിമിഷമാണ് റിലീസ് മാറ്റിയത്.

മാര്‍ച്ച്‌ 31 ആയിരുന്നു ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ റിലീസ് മാറ്റിവെക്കുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണങ്ങളുണ്ടായിരുന്നു. മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ അണിയറപ്രവര്‍ത്തകരും ആ വാര്‍ത്ത സ്ഥിരീകരിച്ച്‌ രംഗത്തെത്തി. ഇതോടെ ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. എന്നാല്‍ റിലീസ് ഒരു ദിവസം കൂടി കഴിഞ്ഞ് അറാം തിയ്യതി സിനിമ പ്രേക്ഷകരുടെ മുന്നിലെത്തും.

Be the first to comment

Leave a Reply

Your email address will not be published.


*


five + three =