കൊടുങ്കാറ്റായി ക്രിസ്റ്റിയാനോ; പിറന്നത് ചാമ്ബ്യന്‍സ് ലീഗ് ചരിത്രത്തിലെ മികച്ച ഗോളുകളിലൊന്ന്; യുവന്റ്‌സിനെ അവരുടെ തട്ടകത്തില്‍ നിലംപരിശാക്കി റയലിന്റെ വിജയഭേരി

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിറഞ്ഞാടിയ യുവേഫ ചാംപ്യന്‍സ് ലീഗിലെ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ബൈസിക്കിള്‍ കിക്ക് ഗോളടക്കം റൊണാള്‍ഡോ ഇരട്ട ഗോളുകള്‍ നേടിയ മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയല്‍ മാഡ്രിഡ് ജയിച്ചുകയറിയത്.

യുവന്റസിന്റെ തട്ടകത്തില്‍വച്ച്‌ നടന്ന മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ത്തന്നെ റയല്‍ അക്കൗണ്ട് തുറന്നു. മികച്ച മുന്നേറ്റത്തിനൊടുവില്‍ വലത് വശത്ത് നിന്ന് ഇസ്‌കോ നല്‍കിയ ഒന്നാന്തരം ക്രോസ് റൊണാള്‍ഡോ അതിമനോഹരമായി വലയിലാക്കുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ യുവന്റസ് നിര ശക്തമായ പ്രത്യക്രമണം നടത്തിയെങ്കിലും സെര്‍ജിയോ റാമോസ്, മാഴ്സലോ, കര്‍വാജല്‍ എന്നിവരുടെ നേതൃത്വത്തില്‍ മണിച്ചിത്രത്താഴിട്ടുപൂട്ടിയ റയലിന്റെ പ്രതിരോധത്തിന് മുന്നില്‍ ലക്ഷ്യം അകന്നു നിന്നു. ആദ്യ പകുതിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡോഡുകൂടിയാണ് റയല്‍ നിര ബൂട്ടഴിച്ചത്.

രണ്ടാം പകുതിയിലും മികച്ച പ്രകടനം കൊണ്ട് റയല്‍ നിര കൈയടി നേടി. 64ാം മിനിറ്റില്‍ ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഗോള്‍ റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്ന് പിറന്നു. ഇടത് വശത്ത് നിന്ന കര്‍വാജല്‍ ബോക്സിനുള്ളിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തിനെ അത്ഭുതകരമായി ബൈസിക്കിള്‍ കിക്കിലൂടെ റൊണാള്‍ഡോ വലയിലാക്കുകയായിരുന്നു. ഇതോടെ റയല്‍ 2-0ന് മുന്നിലായി. 66ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് ഡിബാല പുറത്തുപോയതോടെ യുവന്റസ് നിര 10 പേരായി ചുരുങ്ങി. യുവന്റസിന്റെ പിഴവിനെ നന്നായി മുതലെടുത്ത റയല്‍ 72ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ മാഴ്സലോ യുവന്റ്‌സിന്റെ ശവപ്പെട്ടിയിലേക്ക് അവസാനത്തെ ആണിയും അടിച്ചുകയറ്റി.

Be the first to comment

Leave a Reply

Your email address will not be published.


*


13 + one =