ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ചേര്‍ത്ത് ദ്രാവിഡ നാട്: നിലപാടില്‍ മലക്കം മറിഞ്ഞ് സ്റ്റാലിന്‍

ചെന്നൈ: കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ചേര്‍ത്ത് ദ്രാവിഡ നാട് രൂപീകരിക്കണമെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിന്‍. താന്‍ ദ്രാവിഡ നാടെന്ന ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും എന്നാല്‍ അങ്ങനെയൊരു ആവശ്യം വന്നാല്‍ പിന്തുണയ്ക്കുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. ദ്രാവിഡ നാട് വേണമെന്ന പെരിയാറിന്റെ ആവശ്യം ന്യായമാണ്, പ്രത്യേകിച്ചും ബി.ജെ.പി സര്‍ക്കാര്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പൂര്‍ണമായും അവഗണിക്കുന്ന ഈ സാഹചര്യത്തിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Be the first to comment

Leave a Reply

Your email address will not be published.


*


four + 20 =